തലശ്ശേരി സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


റിയാദ്: ദീർഘകാലമായി പ്രവാസിയായ മലയാളി സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന്​ അടുത്ത്​ സൈഹാത്തിൽ നിര്യാതനായി. തലശ്ശേരി കായ്യത്ത് ദാറുൽ അൻവാർ മസ്ജിദിന് സമീപം മഞ്ചാടി കുടുംബത്തിലെ കൊട്ടോത്ത് നിസാം (53) ആണ്​ ശനിയാഴ്ച പുലർച്ചെ മരിച്ചത്​. താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഖത്വീഫ്​ സെൻ​ട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുള്ളയാൾ അവധിക്ക്​ നാട്ടിൽ പോയിരുന്നതിനാൽ മുറിയിൽ ഒറ്റക്കായിരുന്നു​. ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തിന്​ മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച പുറത്ത്​ കാണാഞ്ഞതിനെത്തുടർന്ന്​ അന്വേഷിച്ചെത്തിയവരാണ്​​ താമസസ്ഥലത്ത്​ അബോധാവസ്ഥയിൽ കണ്ടെത്തിയത്​. ഒരു ദിവസം കഴിഞ്ഞാണ്​ ആശുപത്രിയിൽ എത്തിക്കാനായത്​ എന്നതാണ്​ കൂടുതൽ ഗുരുതരമാക്കിയത്​. പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറി​െൻറയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്. ഭാര്യ: നജ്മ കായ്യത്ത് വില്ല. മക്കൾ: ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. സൈഹാത്തിലെ അല്‍ ഷിഫായി ട്രാവല്‍സ് ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: നിസ്താർ (ദമ്മാം), മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ എന്നിവര്‍. മൃതദേഹം​ ദമ്മാമിൽ ഖബറടക്കുമെന്ന്​ മൂത്ത സഹോദരൻ നിസ്താർ​ പറഞ്ഞു. Read Also - പ്രവാസികള്‍ക്കും ഇനി യുപിഐ സൗകര്യം; ആദ്യ ഘട്ടത്തില്‍ ഈ ഗള്‍ഫ് രാജ്യങ്ങളും അതേസമയം സന്ദർശന വിസയിൽ സൗദിയിലെത്തിയ ഇന്ത്യൻ വനിത ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഹൈദരബാദ് സ്വദേശിനി സാകിറ ബീഗം (64) ആണ്​ റിയാദ്​ മലസിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്​. പരേതരായ മുഹമ്മദ്‌ മഷീഖും ജീലാനി ബീഗവുമാണ്​ മാതാപിതാക്കൾ. ഭർത്താവ്: ​പരേതനായ അബ്​ദുൽ മന്നാൻ. മക്കൾ: അബ്​ദുൽ ബഷീർ, സാസി അഫ്രീൻ, നാസീയ തസീൻ. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ പടിക്കൽ, ഹാഷിം കോട്ടക്കൽ എന്നിവർ രംഗത്തുണ്ട്.  

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha