ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽനിന്ന് വീണു മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈൻ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11-ാം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. അടുത്തിടെയാണ് ഇവരുടെ കുടുംബം ഒമാനിൽനിന്ന് ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha