ഓണാഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഓണാഘോഷങ്ങളിൽ ഹരിതചട്ടം പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ

കണ്ണൂർ: വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ, യുവജനക്ലബ്ബുകൾ, കുടുംബശ്രീകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ നടത്തുന്ന ഓണാഘോഷങ്ങളിൽ ഹരിതചട്ടം നിർബന്ധമായും പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ അറിയിച്ചു.
ജില്ലയിൽ ഹരിത ചട്ടം പാലിക്കുന്നുണ്ടോ എന്നതിൽ പരിശോധന നടത്താൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രത്യക സ്‌ക്വാഡുകൾ രൂപീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ പാലിക്കുക.
ഓണാഘോഷങ്ങളെത്തുടർന്നുണ്ടാകുന്ന ജൈവമാലിന്യങ്ങൾ അതത് അവസരത്തിൽ തന്നെ സംസ്‌കരിക്കാൻ സംവിധാനം സംഘാടകർ തന്നെ ഉണ്ടാക്കണം. അജൈവമാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മസേനയെ ഏൽപിക്കണം. അതോടൊപ്പം സംഘാടകർ നിശ്ചിത യൂസർഫീ ഹരിത കർമ്മ സേനക്ക് നൽകുകയും വേണം.
ഓണാഘോഷം കഴിയുമ്പോഴേക്കും ജില്ലയിൽ ഒരിടവും മാലിന്യ കൂമ്പാരമായി മറാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വിവിധ ഓഫീസ് മേധാവികളുടേയും സർക്കാർ സ്വകാര്യ വ്യാപാരി വ്യവസായി, ക്ലബ്, വായനശാല മറ്റ് സംഘടനകളുടെയും യോഗം വിളിച്ച് ചേർത്ത് ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് ഓണാഘോഷം നടത്തുന്നതിനുള്ള നിർദേശം നൽകണം.
നിരോധിത ഉത്പന്നങ്ങൾ ഓണാഘോഷ പരിപാടികളിൽ ഉപയോഗിക്കാതിരിക്കുന്നതിന് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റത്തവണ ഉപയോഗമുള്ള നിരോധിത വസ്തുക്കളും 500 മില്ലി ലിറ്ററിൽ താഴെയുള്ള കുപ്പികളിലെ കുടിവെള്ള വിതരണവും ആഘോഷങ്ങളിൽ നിന്ന് പൂർണമായും ഒഴിവാക്കണം.
അലങ്കാര വസ്തുക്കൾ പൂർണമായും പ്രകൃതി സൗഹാർദ വസ്തുക്കൾ മാത്രം ഉപയോഗിച്ചായിരിക്കണം.
നിരോധിത ഫ്‌ളക്‌സ് ബോർഡുകൾ പൂർണമായും ഒഴിവാക്കണം. കാറ്ററിങ് സംഘടനകളുടെയും വ്യക്തികളുടെയും യോഗം തദ്ദേശ സ്ഥാപന തലത്തിൽ വിളിച്ച് ചേർക്കണം.
തെരുവ് കച്ചവടക്കാർ, പൂ വിൽപ്പനക്കാർ എന്നിവർ മാലിന്യ കൂനകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിഥി തൊഴിലാളികൾ കൂടുതലുള്ള ഇടങ്ങളിൽ ഹരിത പെരുമാറ്റ ചട്ടങ്ങളുടെ വിവരങ്ങൾ ഹിന്ദിയിൽ കൂടി എഴുതി പ്രദർശിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
വൃത്തിയും വെടിപ്പുമുള്ള ഓണാഘോഷത്തോടൊപ്പം ഹരിത പെരുമാറ്റ ചട്ടങ്ങളും കർശനമായി പാലിക്കണം. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന ജില്ലയിലെ എല്ലാ പൊതുജനങ്ങളോടും വിവിധ സാമൂഹിക, രാഷ്ട്രീയ-മത സംഘടനകളോടും അഭ്യർത്ഥിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha