കൊച്ചി : ആലുവയിൽ ട്രെയിനിൽ നിന്നും വീണ് യുവാവിന് പരിക്കേറ്റു. കണ്ണൂർ പെരിങ്ങോം സ്വദേശി കെ. നിധീഷിന് (35) ആണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളേജൽ പ്രവേശിപ്പിച്ചു.
ആലുവ റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കോട്ടയത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്നു നിധീഷ്. ഇദ്ദേഹം ട്രെയിനിന്റെ വാതിൽക്കൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു എന്ന് റെയില്‍വെ സംരക്ഷണ സേന അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു