ഇരിട്ടി: മോറശ്ശേരി കുടുംബ സമിതി സേവാഭാരതി തില്ലങ്കേരി യൂണിറ്റിന് സർജ്ജിക്കൽ കട്ടിൽ സംഭാവന നൽകി. തില്ലങ്കേരി ചാളപ്പറമ്പിൽ എം.വി. ശ്രീധരന്റെ ഭവനത്തിൽ നടന്ന കുടുംബസമിതിയുടെ യോഗത്തിൽ വെച്ച് മൊറാശ്ശേരി കുടുംബസമിതി പ്രസിഡന്റ് എം.വി. പത്മനാഭൻ സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് കെ. ലക്ഷ്മണന് കട്ടിൽ കൈമാറി. വത്സൻ തില്ലങ്കേരി വിശിഷ്ടതിഥിയായിരുന്നു. യോഗത്തിൽ കുടുംബസമിതി പ്രസിഡന്റ് എം.വി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി എം.വി. ബൈജു, ഡോ . ശ്രീധരൻപിള്ള കൂത്തുപറമ്പ്, എം. വി. ശ്രീധരൻ, സുരേഷ് ഇരിട്ടി എന്നിവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു