വ്യാപാരിദിനം വിപുലമായി ആഘോഷിച്ചു
ദേശീയ വ്യാപാരദിനം രാജ്യമൊട്ടുക്കും ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളോടെ തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ വിപുലമായി ആഘോഷിച്ചു കാലത്ത് 9:00 മണിക്ക് യൂണിറ്റ് പ്രസിഡന്റ് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു തുടർന്ന് മധുര വിതരണവും ഇന്നേ ദിവസത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്നു നൽകുന്ന ടി.നസീറുദ്ധീൻ അനുസ്മരണ "എന്റെ മരുന്നു പെട്ടി" പദ്ധതിയുടെ ഉൽഘാടനവും വ്യാപാര ഭവനിൽ വെച്ചു നടന്നു തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. എസ്.റിയാസിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദേവസ്യ മേച്ചേരി ഉൽഘാടനം ചെയ്തു തുടർന്ന് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ മുതലപ്പാറ സ്‌നേഹനിഖേതനിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ കെ.അയൂബ്,എം.എ. മുനീർ,അൽഫ മുസ്തഫ സെക്രട്ടറിമാരായ കെ.കെ.നാസർ,കെ.വി.ഇബ്രാഹിംകുട്ടി,സെക്രട്ടറിയറ്റ് മെമ്പർ പി. പി.നിസാർ, കെ.അബ്ദുൽ റഷീദ്, യൂത്ത് വിംഗ് ജില്ല സെക്രട്ടറി കെ.ഷമീർ,യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ബി. ശിഹാബ്,ജനറൽ സെക്രട്ടറി ജാബിർ.പി, അനാദി അസോസിയേഷൻ ചെയർമാൻ പി.പി.ഷാഫി,ബേക്കർസ് അസോസിയേഷൻ സെക്രട്ടറി് കെ.പി.ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു, ചടങ്ങിന് യൂണിറ്റ് ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും സെക്രട്ടറി സി.പി.ഷൌക്കത്തലി നന്ദിയും പറഞ്ഞു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു