കുറ്റ്യാട്ടൂർ | നിടുകുളം ബ്രദേർസ് സ്പോർട്സ് & ആർട്സ് ക്ലബ്ബ്, അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ആഗസ്ത് 27, 29, 30 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും.
കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ സമ്മാനദാനം നിർവഹിക്കും. വാർഡ് മെമ്പർ സിന്ധു അധ്യക്ഷത വഹിക്കും.
അങ്കണവാടി കുട്ടികളുടെ വിവിധ മത്സരങ്ങൾ, നിടുകുളം കടവിൽ ചൂണ്ടയിടൽ മത്സരം, പൂക്കള മത്സരം, പുരുഷ- വനിതാ കമ്പവലി മത്സരം, ചെസ്സ് - കാരംസ് മത്സരം, ഓണ സദ്യ, മാവേലിയുടെ ഗൃഹ സന്ദർശനം എന്നിവയും നടക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു