സ്ത്രീധന പീഡനം: ഇരിക്കൂര്‍ സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ : സ്ത്രീധനമായി കൂടുതല്‍ പണവുംസ്വര്‍ണവും ആവശ്യപ്പെട്ടു തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന ഇരിക്കൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ മട്ടന്നൂര്‍ പൊലിസ്‌കേസെടുത്തു.

ഇരിക്കൂര്‍ കൂരാരിയിലെ മുപ്പതുകാരിയുടെ പരാതിയിലാണ് ഭര്‍ത്താവ് പെടയങ്ങോട്ടെ പളളിപാത്ത് അബൂബക്കറിനെതിരെ കേസെടുത്തത. 2012- നവംബര്‍ പത്തിനായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹസമയത്ത് വീട്ടുകാര്‍ തനിക്കു നല്‍കിയ അന്‍പതുപവന്‍ സ്വര്‍ണം ഭര്‍ത്താവ്തട്ടിയെടുത്തെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha