കണ്ണൂർ: താഴെചൊവ്വയിൽ
അപകടത്തിൽപ്പെട്ട കാറിന് തീപ്പിടിച്ചു.
ലോറിയുമായി കൂട്ടിയിടിച്ച കാറിന്റെ
എൻജിനിൽ തീ പടരുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 3.45-
ഓടെയായിരുന്നു സംഭവം. കാറിൽ
യാത്രചെയ്ത മൂന്നുപേർക്ക് പരിക്കേറ്റു.
തലശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന
കാറും തലശ്ശേരിയിലേക്ക്
പോകുകയായിരുന്ന ലോറിയും തമ്മിലാണ്
കൂട്ടിയിടിച്ചത്. കൂട്ടിയിടി ഉണ്ടായ ഉടൻ
യാത്രക്കാർ വാഹനത്തിൽനിന്ന്
പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം
ഒഴിവായി.
അപകടം നടന്നയുടനെ
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീ
അണച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു