ചാലോട് : ഏച്ചൂർ മുതൽ ചാലോട് വരെയുള്ള സ്ട്രീറ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങൾ ആയെങ്കിലും നടപടിയെടുക്കാതെ അധികൃതർ. ഏച്ചൂർ ടൗൺ മുതൽ ചാലോട് വരെയുള്ള സ്ട്രീറ്റ് ലൈറ്റുകളാണ് മാസങ്ങളായി കത്താതെ ഇരിക്കുന്നത്. മട്ടന്നൂരിൽ നിന്നും കണ്ണൂരിലേക്കുള്ള പ്രധാന റോഡാണ് ഇത്. ചാലോട് മുതൽ ഏച്ചൂർ വരെ നിരവധി വളവുകളും, റോഡിലെ കുണ്ടും കുഴിയുമെല്ലാം രാത്രികാലങ്ങളിലെ അപകടങ്ങൾ കൂട്ടുകയാണ്. വിമാനത്താവളത്തിൽ എത്താനുള്ള പ്രധാന റോഡിൽ എത്രയും പെട്ടന്ന് തന്നെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു