എറണാകുളം : കാഞ്ഞൂരിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂർ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കാറിനുള്ളിൽ കണ്ടെത്തിയത്. കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം.
പഞ്ചായത്ത് ഓഫിസിനു സമീപം റോഡരികിൽ രാവിലെയാണ് ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കാറിന്റെ മുൻസീറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തി. കാൽമുട്ടിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു