പറശ്ശിനിക്കടവ് പാലം നവീകരണം തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പറശ്ശിനിക്കടവ് : ഏറെക്കാലമായി യാത്രാപ്രശ്‌നം അനുഭവിക്കുന്ന പറശ്ശിനിക്കടവ് പാലം നവീകരണ പ്രവൃത്തി തുടങ്ങി. മയ്യിൽ പഞ്ചായത്തിനെയും ആന്തൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലത്തിൽ 15 വർഷത്തിന്‌ ശേഷമാണ് റീ ടാറിങ് നടക്കുന്നത്. 

നിത്യേന നൂറുകണക്കിന്‌ വാഹനങ്ങൾ കടന്നുപോകുന്ന പാലം 1997 ലാണ് തുറന്നത്‌. പറശ്ശിനി മുത്തപ്പൻ മടപ്പുര ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ പാലം വന്നതോടെ സാധിച്ചു. പാലത്തിന്റെ ശോച്യാവസ്ഥ കാരണം ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ വലിയ പ്രയാസമാണ്‌ അനുഭവിക്കുന്നത്. രണ്ടാം പിണറായി സർക്കാർ 40 ലക്ഷം രൂപ പാലം നവീകരണത്തിന്‌ നീക്കിവച്ചു. അനുവദിച്ച 40 ലക്ഷം രൂപയുടെ പ്രവൃത്തതി മൂന്ന് തവണ ടെൻഡർ ചെയ്തിട്ടും ആരും ഏറ്റെടുത്തില്ല. തുടർന്ന് പാലത്തിന്റെ അറ്റകുറ്റപ്പണിക്ക്‌ ഉൾപ്പെടെ എസ്റ്റിമേറ്റ് തുക 81 ലക്ഷം രൂപയായി പുതുക്കി നിശ്ചയിച്ചു. 

ടാറിങ്ങിനൊപ്പം സ്ലാബിന്റെ തകരാറുകളും പരിഹരിക്കും. കൈവരി പുനർ നിർമിക്കുകയും പാലം ബലപ്പെടുത്തുകയും ചെയ്യും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പ്‌. സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. നവീകരണ പ്രവൃത്തി എം.വി. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. അന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷനായി. പഴശ്ശി ഇറിഗഷൻ ഡിവിഷൻ രണ്ട്‌ അസി. എൻജിനിയർ പി.പി. മുരളീഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ വി. സതീദേവി, നഗരസഭ സ്ഥിരംസമിതി ചെയർമാൻ കെ.വി. പ്രേമരാജൻ, എംം. ആമിന, പി.കെ. മുഹമ്മദ്‌കുഞ്ഞി, പി. പ്രീത, എം.വി. ജനാർദനൻ, വത്സൻ കടമ്പേരി എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha