സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ ബുധനാഴ്ച അടച്ചിടും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബുധനാഴ്‌‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌‌റ്റേറ്റ്‌ ഐ.ടി എംപ്ലോയീസ്‌ യൂണിയന്റെ (എസ്‌.ഐ.ടി.ഇ -യു)യും ഫോറം ഓഫ്‌ അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെ (എഫ്‌.എ.സി.ഇ)യും നേതൃത്വത്തിലാണ്‌ സമരം.  

അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക്‌ പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുക, സംസ്ഥാനത്തെ മുഴുവൻ ഓൺലൈൻ സേവനങ്ങളും ഇ– ലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരമെന്ന്‌ എസ്‌ഐടിഇയു സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അബ്ദുൾ നാസർ കോഡൂർ, എഫ്‌.എ.സി.ഇ ജില്ലാ പ്രസിഡന്റ്‌ മഹർഷാ കളരിക്കൽ, അഷ്‌റഫ്‌ പട്ടാക്കൽ, കെ.പി. ഷിഹാബ്‌, പി. ജയസുധ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha