വിദ്യാലയങ്ങളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വിദ്യാലയങ്ങളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു 
ഇരിട്ടി: ഓണാവധിക്ക് അവധിയിലേക്ക് കടക്കുന്ന അവസാന ദിവസമായ വെള്ളിയാഴ്ച അധ്യാപകരുടേയും പി ടി എയുടേയും നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഇരിട്ടി മേഖലയിലെ വിദ്യാലയങ്ങളിലെല്ലാം നടന്നത്. പൂക്കളമത്സരങ്ങളും, ഓണ സദ്യയും , മാവേലി എഴുന്നള്ളത്തും ആട്ടവും പാട്ടുമായി കാലാ, സാംസ്‌ക്കരിക പരിപാടികളും കൊണ്ട് വിദ്യാലയങ്ങളെല്ലാം ആഘോഷാരവങ്ങളുടെ തിമർപ്പിലായിരുന്നു.  
 തില്ലങ്കേരി തെക്കം പൊയിൽ വാണി വിലാസം എൽ പി സ്‌കൂളിൽ മാവേലി എഴുന്നള്ളത്ത് ഓണാഘോഷയാത്ര, മാവേലി , പൂക്കള മൽസരം, ഓണ സദ്യ എന്നിവ നടത്തി. പ്രധാനധ്യാപകൻ പി.വി. അനൂപ്, എം.കെ. റജി, പിടിഎ പ്രസിഡന്റ് കെ.എ. ഷെല്ലി, അംഗങ്ങളായ പ്രമോദ് പൂമരം, സിജേഷ് കാരക്കുന്ന്, മദർ പി ടി എ പ്രസിഡന്റ് എം. അമ്പിളി , സ്‌കൂൾ ലീഡർ കെ. നന്ദിക എന്നിവർ നേതൃത്വം നൽകി.
  പായം ഗവ.യു പി സ്‌കൂളിൽ വിവിധ കലാ പരിപാടികളും ഓണ സദ്യയും മാവോലി എഴുന്നള്ളത്തും നടത്തി. പ്രധാന അധ്യാപിക രജിത, അധ്യാപകരായ വിൻസെൻറ്, സതീഷ്, ഉമാദേവി, പി ടി എ പ്രസിഡന്റ് ഷിതു കരിയാൽ, വൈസ് പ്രസിഡന്റ് ശ്രീജേഷ്, മദർ പ്രസിഡന്റ് സൗമ്യ ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.
  പടിയൂർ എസ് എൻ എ യു പി സ്‌കൂളിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടായി. പിടിഎ പ്രസിഡന്റ് രജീഷ് , മാനേജ്‌മെന്റ് പ്രതിനിധി ശശി പറമ്പൻ , പ്രധാനധ്യാപിക പി.ജി. സിന്ധു, അധ്യാപകർ, മദർ പി ടി എ, രക്ഷകർത്താക്കൾ, എന്നിവർ് നേതൃത്വം നൽകി. വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.
  കുയിലൂർ എ എൽ പി സ്‌കൂളിൽ പി ടി എയുടെ നേതൃത്വത്തിൽ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായി. ഇരിട്ടി ഹയർസെക്കൻഡറി, ആറളം ഹയർസെക്കൻഡറി, എടൂർ സെന്റമേരീസ് , വെളിമാനം, തുടങ്ങി മേഖലയിലെ എല്ലാ വിദ്യാലയങ്ങളിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ പരിപാടികളും ഓണ സദ്യയും ഉണ്ടായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha