ഓൺലൈനിൽ ഓർഡർ ചെയ്തത് ഫോൺ; കേളകം സ്വദേശിനിക്ക്‌ കിട്ടിയത് മരക്കഷണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം : ഓൺലൈനിൽ സ്മാർട്ഫോൺ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് മരക്കഷണം. 7299 രൂപ വിലയുള്ള ഫോണാണ് മഞ്ഞളാംപുറം സ്വദേശിനി കണ്ണനാനിക്കൽ ജോസ്മി ജോമി ജൂലൈ 13ന് ഓർഡർ ചെയ്തത്. 20ന് മുരിങ്ങോടിയിലെ ഏജൻസി പാക്കറ്റ് എത്തിച്ചു. പണവും കൈപ്പറ്റി പോയി. പാക്കറ്റ് തുറന്നപ്പോൾ മരക്കഷണം! കവർ പൊട്ടിച്ച നിലയിലായിരുന്നെന്ന് പിന്നീടു മനസ്സിലായി. ഡെലിവറി ബോയിയെ വിളിച്ച് കാര്യം പറയുകയും ഓഫിസിലും കസ്റ്റമർ കെയറിലും പരാതി നൽകുകയും ചെയ്തു.

പണം കുറിയറുമായി വന്ന ആളുടെ അക്കൗണ്ടിലേക്കാണ് നൽകിയത്. നടപടി ഉണ്ടാകാതെ വന്നപ്പോൾ വീണ്ടും പരാതി നൽകി.ഓഗസ്റ്റ് ഒന്നിന് പണം തിരികെ നൽകാമെന്ന് അറിയിച്ചിരുന്നങ്കിലും, കവർ കൈപ്പറ്റിയതിനാൽ പണം തിരികെ നൽകാനാവില്ലെന്ന മറുപടിയാണു പിന്നീടു ലഭിച്ചത്. ഇതെത്തുടർന്ന് ജോസ്മി കേളകം പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha