ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണംതെ​റ്റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം: നാലുപേ​ർ​ക്ക് പ​രി​ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാ​ട്ടാ​ക്ക​ട: ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ലേ​ക്ക് നി​യ​ന്ത്ര​ണംതെ​റ്റി മ​റി​ഞ്ഞുണ്ടായ അ​പ​ക​ടത്തിൽ മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി ഉ​ൾപ്പെടെ നാലുപേർക്കു പരിക്കേറ്റു. കു​ട്ടി​യു​ടെ അ​മ്മ​ക്ക് കൈ​യ്ക്കാണ് ഗു​രു​ത​ര പ​രിക്കേറ്റത്.പൂ​വ​ച്ച​ൽ പു​ളി​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ വ​യോ​ധി​ക​യും മ​ക​ളും ഇ​വ​രു​ടെ കു​ഞ്ഞു​മാ​ണ് ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ​യും ഓ​ട്ടോ ഡ്രൈ​വ​റെ​യും കാ​ട്ടാ​ക്ക​ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചു.

കാ​ട്ടാ​ക്ക​ട -കോ​ട്ടൂ​ർ റോ​ഡി​ൽ പെ​രുംകു​ള​ത്തൂ​ർ ശ്രീ ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലേ​ക്കും സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കും പോ​കു​ന്ന റോ​ഡ് തി​രി​യു​ന്ന ഭാ​ഗ​ത്തെ കൊ​ടുംവ​ള​വി​ൽ ആണ് അപകടം നടന്നത്. സ​മീ​പവാ​സി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും ചേർന്നാണ് ആ​റ​ടിയി​ല​ധി​കം താ​ഴ്ച​യു​ള്ള തോ​ട്ടി​ൽ പ​തി​ച്ച ഓട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ഡ്രൈ​വ​റെ​യും സ​ഞ്ചാ​രി​ക​ളെ​യും പു​റ​ത്തെടുത്തത്.

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha