ആറളം ഫാമില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു.കണ്ണൂര്‍ ചാല ആഡൂരിലെ സറീന മൻസിലിൽ ഷഹിദ് (23) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ പാലപ്പുഴ ആറളം ഫാം പ്രവേശന കവാടത്തിന് സമീപം ഫാം ഗോഡൗണിനടുത്തായിരുന്നു അപകടം.
മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തിയ ഷഹിദ് ബന്ധുവിനൊപ്പം ആറളം ഫാം കാണാനായി പുറപ്പെട്ടപ്പോഴാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ ശിഖരം കാറിന്റെ മുൻഭാഗത്തെ ചില്ല് തകർത്ത് ഷഹിദിന്റെ ദേഹത്തേക്ക് കുത്തി കയറുകയായിരുന്നു. ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മൃതദേഹം കണ്ണൂർ മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി.ഗൾഫിലായിരുന്ന ഷഹീദ് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. അസീസിൻ്റെയും പരേതയായ സറീനയുടെയും മകനാണ്. സഹോദരി: ഷംന.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു