കൊട്ടിയൂർ: ചുങ്കക്കുന്ന് ഗവ. യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനാധ്യാപകൻ ഇ ആർ വിജയൻ പതാകയുയർത്തി. റിട്ടേർഡ് സുബദാർ വി കെ ഷാജി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. എസ് എം സി പ്രസിഡന്റ് ജസ്റ്റിൻ ജയിംസ്, പ്രീ പ്രൈമറി പി ടി എ പ്രസിഡന്റ് സിന്ധു മാതിരംപള്ളിൽ എന്നിവർ സംസാരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശം, ദേശ ഭക്തി ഗാങ്ങൾ എന്നിവ നടന്നു. തുടർന്ന് കുട്ടികൾക്ക് മധുരം നൽകി.
സ്കൂൾ ഹെഡ് മാസ്റ്റർ ഇ ആർ വിജയൻ, പി ഡി തങ്കച്ചൻ, പി കെ വിസ്മയ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു