മട്ടന്നൂർ: ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ മിശ്രിതം മട്ടന്നൂർ എയർപോർട്ട് പൊലീസ് പിടികൂടി. കാസർകോട് ഉദുമ സ്വദേശി. അബ്ദുൾ റഹ്മാനാണ് (29) പിടിയിലായത്
എയർപോർട്ടിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് എയർപോർട്ട് പൊലീസ് പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ ഇയാൾ ഷൂസിനൊപ്പം ധരിച്ച സോക്‌സുകളുടെ അടിയിയിൽ ഒളിപ്പിച്ച് വെച്ച നിലയിലായിലാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണ മിശ്രിതം വേർതിരിച്ച് തൂക്കിനോക്കിയതിൽ 1130.8 ഗ്രാം സ്വർണം ലഭിച്ചു. ഇതിന് വിപണിയിൽ ഏകദേശം 67,82,000 രൂപ മൂല്യമുണ്ട്. തുടർന്ന് ഇയാളെ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
കണ്ണൂർ സിറ്റി പൊലീസ് മേധാവി അജിത് കുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം എയർപോർട്ട് പൊലീസ് സ്വർണക്കടത്ത് തടയാൻ ക്‌ളിയറൻസ് കഴിഞ്ഞു പുറത്തിറങ്ങുന്ന യാത്രക്കാരെ ശക്തമായി പരിശോധിച്ചു വരികയാണ്. ഇതുവരെ മൂന്ന് കോടിയുടെ സ്വർണകടത്താണ് പൊലിസ് പിടികൂടിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു