പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടും
അഞ്ചരക്കണ്ടി – പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായ മൂന്നാംപ്പാലത്തു വാട്ടർ അതോറിറ്റിയുടെ വിതരണ ശൃംഘലയിലെ 200 മി. മി. വ്യാസമുള്ള എം. എസ് പൈപ്പ് ലൈനിൽ ചോർച്ച സംഭവിച്ചതിനാൽ അടിയന്തിര അറ്റകുറ്റ പണി ആവശ്യമായി വന്നിരിക്കയാണ്. ആയതിനാൽ പ്രവർത്തി നടക്കുന്ന ആഗസ്ത് 6,7,8 തീയതികളിൽ പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടി വെള്ള വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു