കമ്പിൽ :- ലോക ഫോക്‌ലോർ ദിനത്തിൽ സംഘമിത്ര കലാ സാംസ്കരിക കേന്ദ്രം നാടൻ കലാകാരന്മാരായ എം വി കൃഷ്ണൻ പെരുവണ്ണാൻ (തെയ്യം), എ പി രഘൂത്തമൻ (തെയ്യം മ്യൂറൽ പെയിന്റ്), കൊയ്യാൻ പാഞ്ചു (തഴപ്പായ നെയ്ത്ത്), കെ പ്രശാന്ത് (ശില്പകല), സത്യൻ കണ്ണപ്പുരം (നടൻ പാട്ട്) എന്നിവർക്ക് ആദരം നൽകി.
കേരള സംഗീത നാടക അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ കലാകാരന്മാരെ ആദരിച്ചു. എ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം രാമചന്ദ്രൻ, സുബ്രൻ കൊളച്ചേരി എന്നിവർ സംസാരിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും എം പി രാജീവൻ നന്ദിയും രേഖപ്പെടുത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു