ഓണത്തിന് ദിവസങ്ങള്‍ മാത്രമിരിക്കെ വിപണിയില്‍ തിരക്ക് തുടങ്ങി. ഓണാഘോഷം പൊലിപ്പിക്കാൻ കേരളീയര്‍ക്കൊപ്പം അന്തര്‍സംസ്ഥാനക്കാരും നഗരത്തിലെത്തി. വ്യാപാര സ്ഥാപനങ്ങള്‍ക്കൊപ്പം വഴിയോരക്കച്ചവടവും തെരുവു സജീവമാക്കുകയാണ്. ഞായറാഴ്ച മുതലാണ് ഓണം വിപണി സജീവമായത്. വെയിലും മഴയും വകവെക്കാതെ ഓണാഘോഷത്തിനുള്ള തയാറെടുപ്പുമായി ഓരോ കുടുംബവും ഷോപ്പിങ്ങിനായി നഗരത്തിലിറങ്ങുകയാണ്.
വസ്ത്രം, പാദരക്ഷ, ഫാൻസി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പലവ്യഞ്ജനം - പച്ചക്കറി കടകളിലുമാണ് തിരക്ക് കൂടുതല്‍. വിദ്യാലയങ്ങളില്‍ വ്യാഴാഴ്ച ഓണപ്പരീക്ഷ കഴിയുന്നതോടെ വിപണി കൂടുതല്‍ സജീവമാകും. വിറ്റഴിക്കല്‍ വില്‍പനയും മറ്റ് ഓഫറുകളുമായി വ്യാപാര മേഖല ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു