തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെ നിയമിക്കണമെന്ന ആവിശ്യം ശക്തം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തേർത്തല്ലി: ആലക്കോട് പഞ്ചായത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമായ തേർത്തല്ലി ആശുപത്രിയിൽ ആവിശ്യത്തിന് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരില്ലാത്തത് മേഖലയിലെ ജനങ്ങളെ ഏറെ വലയ്ക്കുന്ന സാഹചര്യത്തിൽ ആവിശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് തേർത്തല്ലി യൂണിറ്റി സോഷ്യൽ കൾച്ചറൽ ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ആവിശ്യപ്പെട്ടു.


സംഘടനയുടെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യ കേന്ദ്രവും പരിസരങ്ങളും ശുചീകരിച്ചു. സുമേഷ് തോമസ്, ടിജോ സെബാസ്റ്റ്യൻ,  ഷൈൻ പുതുപ്പറമ്പിൽ, ഷിബു പുളിമൂട്ടിൽ, ഷാജി കാരിക്കാട്ടിൽ, മനോജ്‌ പാട്ടത്തിൽ, രാജീവ്‌ മേരിഗിരി, ജോഷി പോൾ, മനു മാധവൻ, നിധിൻ ചാക്കോ, ബേബി കാക്കിയാനിയിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha