ആറളം പഞ്ചായത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആറളം: പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.കീഴ്പള്ളി സിഎച്ച്സിയുടെയും,ഡിവിസി യൂണിറ്റ് മട്ടന്നൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഉറവിടനശീകരണം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ,ഫോഗ്ഗിങ് എന്നിവ നടത്തി കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത പുതിയങ്ങാടി മാങ്ങോട് അത്തിക്കല്‍ പ്രദേശങ്ങളില്‍ ഫോഗിംഗ് നടത്തുകയും ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടും പരിസരവും വൃത്തിയായ സൂക്ഷിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. പനിയുടെ ആരംഭത്തില്‍ തന്നെ സ്വയം ചികിത്സ ഒഴിവാക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.തുടര്‍ ദിവസങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരുടെയും, ആശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ,മൈക്ക് അനൗണ്‍സ്മെന്റ്, ഉറവിട നശീകരണം തുടങ്ങിയവ നടത്തും. ആറളം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.സി.രാജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോഷി ഫിലിപ്പ് , സി.കെ. ബിനോജ്, വി. കണ്ണന്‍ തുടങ്ങിയ നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha