കാലവധി കഴിഞ്ഞ മരുന്ന് വിൽപ്പന നടത്തി തലശ്ശേരി ശബരി സർജിക്കൽ ഷോപ്പിനെതിരെ നടപടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി: കാലാവധി കഴിഞ്ഞ മരുന്ന് ലേബലില്‍ തിരുത്തി റീട്ടെയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് വില്‍പ്പന നടത്തിയ തലശ്ശേരിയിലെ ശബരി സര്‍ജിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരെ ഡ്രസ്സ് കണ്‍ട്രോള്‍ വകുപ്പ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്‌ട് പ്രകാരം കേസെടുത്തു.

കാലാവധി കഴിഞ്ഞ മരുന്ന് വില്‍പ്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.വി സുധീഷിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചതും കാലാവധി തീയതി മായ്ച്ചു കളഞ്ഞതുമായ മരുന്നുകളും അനുബന്ധ രേഖകളും പിടിച്ചെടുത്തു. ഡ്രഗ്സ് ഇൻസ്പെക്ടര്‍ ഇന്റലിജൻസ് ബ്രാഞ്ച് ഡോ. ഫൈസല്‍ പി സ്ഥാപനത്തിനെതിരെ കേസെടുത്തു. പരിശോധനയില്‍ ഡ്രഗ്സ് ഇൻസ്പെക്ടര്‍മാരായ സോണിയ കൃഷ്ണൻ, ഇ.എൻ ബിജിൻ എന്നിവര്‍ പങ്കെടുത്തു. കസ്റ്റഡിയിലെടുത്ത തൊണ്ടിമുതലുകള്‍ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha