കണ്ണൂർ: കുറ്റിക്കകം മുനമ്പിൽ സ്വദേശി സുമോദിന്റെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. കുറ്റിക്കകം സ്വദേശി അസീബ് ആണ് അറസ്റ്റിലായത്. എടക്കാട് പൊലീസ് ആണ് അസീബിനെ അറസ്റ്റ് ചെയ്തത്. സ്ഥല വിൽപ്പനയുമായി ബന്ധപ്പെട്ടുളള കമ്മീഷനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തിങ്കളാഴ്ചയാണ് സുമോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്ക് ഏറ്റ അടിയാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് അസീബിനെ അറസ്റ്റ് ചെയ്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു