ട്രെയിനിന് നേരെ കല്ലേറ്: കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പൊലിസ് റെയ്ഡ് നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കണ്ണൂര്‍ ജില്ലയിലെ റെയില്‍വെസ്‌റ്റേഷനുകളില്‍ പൊലിസും ആര്‍.പി.എഫും സുരക്ഷാ പരിശോധന നടത്തി. 

രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് വരെ തലശേരി, കണ്ണൂര്‍ ഉള്‍പ്പെടെയുളള റെയില്‍വെ സ്‌റ്റേഷനുകളിലാണ് പരിശോധന നടത്തിയത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.അജിത്ത് കുമാറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഡോഗ്, ബോംബ്‌ സ്‌ക്വാഡുകളും പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറു നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലിസ് പരിശോധന ശക്തമാക്കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha