തിരക്കേറിയ റോഡിൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ കൊട്ടയോടി ടൗണിലെ വ്യാപാരികൾക്കും, കാൽനടയാത്രക്കാർക്കും ഭീതി വിതയ്ക്കുകയാണ്. മുതിയങ്ങ ഭാഗത്തെ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ കടന്നു പോകുന്ന സമയം മെയിൻ റോഡിൽ ഗതാഗത തടസം രൂക്ഷമാകും. മിനിറ്റുകൾ കൊണ്ട് ഓട്ടച്ചിമാക്കൂൽ വരെയും, പാനൂർ ഭാഗത്ത് കനാൽ വരെയും വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ടാകും. റോഡ് മുറിച്ച് കടക്കാൻ പോലും പ്രയാസമായ സാഹചര്യമാണ് ഇവിടെയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.ഈയിടെ പാട്യം സ്വദേശിയായ കാൽനടയാത്രക്കാരൻ മനോജ് ബൈക്ക് ഇടിച്ച് മരണപ്പെട്ടിരുന്നു. മിക്ക ദിവസങ്ങളിലും ചെറുതും, വലുതുമായ അപകടങ്ങൾ ഇവിടെ നിത്യ കാഴ്ചയാണ്.റോഡ് വികസനത്തിനായി അളവ് ചെയ്തെങ്കിലും മഞ്ഞ കുറ്റി ഇട്ടതല്ലാതെ മറ്റ് നടപടിക്രമങ്ങളൊന്നും ആയിട്ടുമില്ല. ഇടുങ്ങിയ റോഡിൽ ശ്വാസം മുട്ടി ഇനിയും എത്ര നാൾ എന്ന ചോദ്യമാണ് പൊതുവിൽ ഉയരുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു