പ്രവർത്തകരെ കള്ളകേസിൽ കുടുക്കുന്നു എന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ പ്രകടനം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പോലീസിനെതിരെ മുത്താറിപ്പീടികയിലും ഡിവൈഎഫ്ഐ പ്രകടനം.


സംഘടന പ്രവർത്തകരെ കള്ളക്കേസുകളിൽ ഉൾപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മുത്താറി പീടികയിൽ പ്രകടനം നടന്നത്. മൊകേരി ഗ്രാമപഞ്ചായത്ത് മുൻ അംഗവും, ഡിവൈഎഫ്ഐ നേതാവുമായ ദിപിൻ ദേവദാസിൻ്റെ നേതൃത്വത്തിൽ മുപ്പതോളം പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.പോലീസിനെതിരെ രൂക്ഷ വിമർശനമാണ് പ്രകടനത്തിൽ ഉയർന്നത്. ഒരു കേസുള്ള പ്രവർത്തകർക്കു വരെ 107 വകുപ്പ് പ്രകാരം കേസുകൾ ചാർത്തി നൽകുകയാണെന്നും, പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന ആക്ഷേപവുമാണ് ഡിവൈഎഫ്ഐ ഉയർത്തുന്നത്.പാനൂർ പോലീസ് കാപ്പ ചുമത്തിയതിനെതിരെ ചമ്പാട് ടൗണിൽ സിപിഎമ്മിലെ ഒരു വിഭാഗം പ്രകടനം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ചമ്പാട് നടന്ന പ്രകടനത്തിന് സമാനമായ രീതിയിൽ തന്നെയാണ് ഇവിടെയും പ്രതിഷേധം ഉയരുന്നത്.പാർട്ടി ഭരിക്കുമ്പോൾ പോലീസ് നടത്തുന്ന ക്രമവിരുദ്ധമായ നടപടികൾക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ എതിർപ്പു ഉയർന്നു വരുന്നുണ്ട് എന്നാണ് രണ്ടിടങ്ങളിലും നടന്ന പ്രതിഷേധ പ്രകടനത്തിലൂടെ പുറത്തു വരുന്നത്. മുത്താറിപ്പീടികയിൽ നിന്നും ആരംഭിച്ച പ്രകടനം പാത്തിപ്പാലം സമാപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha