തലശ്ശേരി: ദിനേശ് ബീഡി മാർക്കറ്റിങ് ടീം ചൊക്ലി പൊലീസിന്റെ സഹായത്തോടെ പെരിങ്ങത്തൂരിലെ ത്രിവേണി സ്റ്റോറിൽനിന്ന് 20 പാക്കറ്റ് വ്യാജ ബീഡി പിടികൂടി. ദിനേശ് കേന്ദ്ര സംഘം ഡയറക്ടർ കെ. ബാലൻ, മാർക്കറ്റിങ് മാനേജർ എം. സന്തോഷ് കുമാർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് കെ.സി സജിൽ, ഫോർമാൻ വി.കെ. അബ്ദുള്ള എന്നിവരടങ്ങിയ സംഘമാണ് പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്. നേരത്തെ കോഴിക്കോട് ഓർക്കാട്ടേരിയിലെ ബാക്ക സ്റ്റോറിൽനിന്നും മലപ്പുറം, പരപ്പനങ്ങാടി, ആനങ്ങാടി എന്നീ സ്ഥലങ്ങളിൽനിന്നും വ്യാജ ദിനേശ് ബീഡി പിടികൂടിയിരുന്നു. വ്യാജ ബീഡി വിൽപ്പന തടയുന്നതിനായി സ്ക്വാഡ് പ്രവർത്തനം തുടരുമെന്ന് ദിനേശ് ബീഡി ചെയർമാൻ എം.കെ. ദിനേശ്ബാബു അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു