വളപട്ടണത്ത് അഞ്ചു കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി പോലീസ് പിടിയിൽ
5 കിലോയിലധികം കഞ്ചാവുമായി ബിഹാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.ബിഹാർ റഫുൽപൂർ സ്വദേശി സുരാജ് കുമാർ ഷായെയാണ് വളപട്ടണം എസ് ഐ എ നിധിനും സ്ക്വാഡും ശനിയാഴ്ച്ച പകൽ അറസ്റ്റ് ചെയ്തത്.കോട്ടക്കുന്നിൽ താമസക്കാരനായ പ്രതി ട്രോളി ബാഗിലാണ് കഞ്ചാവുമായി ബോട്ട് ജെട്ടി പരിസരത്ത് എത്തിയത്.
ഓണം ഡ്രൈവിനോടനുബന്ധിച്ച് ലഹരി വിൽപ്പന നടത്തുന്നവരെ കണ്ടെത്താൻ എക്സൈസും പോലീസും ജില്ലയിൽ വ്യാപക പരിശോധന നടത്തി വരികയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു