ഓണം, പൊന്നോണം, ആടിയും പാടിയും ആഘോഷിച്ച് മലയാളികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും ആഘോഷമാണ് ഓണം. പൂക്കളമിട്ട്, കോടിയുടുത്ത്, സദ്യയുണ്ട്, മലയാളികൾ ഓണമാഘോഷിച്ചു. പൂക്കളത്തിലെ നിറക്കൂട്ടും ഇലയിലെ രുചിക്കൂട്ടും പോലെയാണ് ഓണത്തിന്‍റെ ഒത്തുചേരലുകൾ. ഓണക്കളികളും ആഘോഷങ്ങൾക്ക് നിറവേകി.

ആർപ്പും ആരവങ്ങളുമായി മലയാളികൾ ഓണത്തപ്പനെ വരവേറ്റു. അതിരാവിലെ കുളിച്ച് കോടിയുടുത്ത് തിരുമുറ്റത്ത് പൂക്കളം തീർത്തു. തൊടിയിലെ നാടൻ പൂക്കൾക്കൊപ്പം വിപണിയിലെ വർണ്ണപ്പൂക്കൾ പൂക്കളങ്ങൾക്ക് മിഴിവേകി. കാർഷിക സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ഓർമ്മകൾ കൂടിയാണ് മലയാളികൾക്ക് ഓണക്കാലം.

വിഭവ സമൃദ്ധമായ സദ്യയും ഓണക്കളികളും ഒത്തുചേരലുകളും ഇക്കുറിയും ഓണത്തിന് നിറവ് പകർന്നു. വീട്ടിലെ ഓണത്തിനൊപ്പം നാട്ടിലെ ചെറു ക്ലബുകളിലും കൂട്ടായ്മകളിലും ഓണാഘോഷം തകൃതിയായി നടന്നു. ഉത്രാടവും തിരുവോണവും തീർന്നാലും ഇനി നാലുനാൾ കൂടി മലയാളികൾക്ക് ഓണക്കാലമാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha