കണ്ണൂർ: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. കണ്ണൂർ പെരിങ്ങോത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇരിക്കൂര്‍ മാമാനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. പ്രതി കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ്‍യെ പൊലീസ് പിടികൂടി. പ്രതിയെ പെരിങ്ങോം പൊലീസിന് കൈമാറിയിട്ടുണ്ട്. രാജേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു