മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 128 പ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ട് ആളുകൾക്ക് മാത്രമേ യാത്ര ചെയ്യുവാൻ ചട്ടം അനുവദിക്കുന്നുള്ളു. മൂന്നാമത്തെയാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പോലും, നിയമം അനുവദിക്കുന്നതിൽ കൂടുതൽ ആളുകൾ യാത്രചെയ്യുന്ന വാഹനത്തിന് അപകടമുണ്ടായാൽ ഇൻഷുറൻസ് തുക നഷ്ടപരിഹാരമായി ലഭിക്കുവാൻ ബുദ്ധിമുട്ടായിരിക്കും.ശ്രദ്ധിക്കുക വാഹനത്തിന്റെ പുറകിലുള്ള യാത്രക്കാരന് സുരക്ഷിതത്വത്തോടെ യാത്ര ചെയ്യുവാൻ വേണ്ടിയുള്ള ഹാൻഡ് ഗ്രിപ് ഡ്രൈവറുടെ പുറകിലായി വലതുഭാഗത്ത് ഉണ്ടായിരിക്കണമെന്നാണ് ചട്ടം. ആക്ടിന്റെ സെക്ഷൻ 129 പ്രകാരം മോട്ടോർസൈക്കിൾ യാത്രികർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കേണ്ടതാണ്. മോട്ടോർ വാഹന നിയമലംഘനം നടത്തിയ വ്യക്തിയുടെ ലൈസൻസ് ഒരു അധികാരിക്ക് കൈമാറുകയാണെങ്കിൽ നിയമപ്രകാരമുള്ള രസീത് ഡ്രൈവർക്ക് കൊടുത്തിരിക്കണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു