യൂത്ത് സെൻ്റർ പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ കലാകായിക മത്സരങ്ങളും പയ്യന്നൂർ ടൗണിനെ വലം വെച്ച് മാവേലി ബൈക്ക് റാലിയും വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു. ഓണാഘോഷത്തിൻ്റെ ഭാഗമായി ടൗൺ ഉൾപ്പെടുന്ന പത്തൊമ്പതാം വാർഡിലെ മുഴുവൻ തെരുവ് വിളക്കുകളും പ്രകാശിപ്പിച്ചു. സാംസ്കാരിക സമ്മേളനം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സുനിൽകുന്നരു ഉദ്ഘാടനം ചെയ്തു. സി എം വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പോത്തേര കൃഷ്ണൻ, ചിത്ര എം പി, അച്യുതൻ പുത്തലത്ത്, പി കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. നവീൻ കൂത്തൂർ സ്വാഗതവും അനിത കെ നന്ദിയും പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു