കണ്ണൂരാൻ വാർത്ത എക്സ്ക്ലൂസീവ് :- ഏറെ കൊട്ടിയാഘോഷിച്ച നായിക്കാലി ടൂറിസം പദ്ധതി കടലാസിൽ തന്നെ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ :- ഏറെ കൊട്ടിഘോഷിച്ച് തറക്കല്ലിട്ട നായിക്കാലി ടൂറിസം പദ്ധതി നാല് വർഷം പിന്നിട്ടിട്ടും യാതൊരുവിധ പ്രവർത്തനങ്ങളും നടന്നില്ല, കണ്ണൂരിന്റെ ടൂറിസം വികസനത്തിൽ വയനാട് കുറുവ ദീപ് മാതൃകയിൽ പദ്ധതി പ്രദേശമായ കൂടാളി ഗ്രാമപഞ്ചായത്തിലെ നായിക്കാലി പ്രദേശം ഏറ്റവും അനിയോജ്യമായ സ്ഥലം ആയിരുന്നിട്ടു പോലും ഒരു പ്രവർത്തനവും നടന്നില്ല,
2019 ഡിസംബർ 24 ആണ് അന്നത്തെ വ്യവസായ മന്ത്രി ഇ പി ജയരാജൻ ആണ് പദ്ധതിക്ക് തറക്കല്ല് ഇട്ടത്,
ടെണ്ടർ വിളിച്ചു

കഴിഞ്ഞപ്പോൾ കരാർ ഏറ്റെടുത്ത കമ്പിനി പദ്ധതി പ്രദേശത്തേക്ക് പോകാൻ വഴി ഇല്ല എന്ന മുടന്തൻ ന്യായം ആണ് അറിയിച്ചത്.

ആദ്യ ഘട്ടത്തിൽ 6 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി മാറ്റിവെച്ചത്, കുട്ടികളുടെ പാർക്ക്, ബോട്ടിങ്, തൂക്കുപാലം, കോഫെ ഷോപ്പ് എന്നിങ്ങനെ നിരവധി ഉല്ലാസ പരിപാടികൾ ആണ് നിർദേശിച്ചത്, പക്ഷേ അധികൃതർ വേണ്ടത്രം ഗൗരവം പദ്ധതിക്ക് നൽകിയില്ല എന്ന് മാത്രമല്ല പദ്ധതി വൈകുന്നതിനു കാരണമായ തീരുമാനങ്ങൾ കൈകൊണ്ടതുമാണ് നായിക്കാലി ടൂറിസം കടലാസിൽ ഒതുങ്ങിയത്.

തുടക്കത്തിൽ ഉള്ള ആവേശം അധികാരികൾ പദ്ധതിയിൽ കാണിക്കാത്തത് കൂടി കണക്കിലെടുത്താൽ ഈ പദ്ധതിയും മൺമറയും എന്നത് തന്നെയാണ് നാട്ടുകാരുടെ ഭാഗത്തു നിന്നുള്ള സംസാരം,

Nasim t. ക്
Kannooraan online 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha