പുഴക്കര പൊതുജനവായനശാല സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 77-ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് വായനശാല പ്രസിഡന്റ് ശ്രീ. സലാം പാണംബ്രോൻ പതാക ഉയർത്തി.
 
തുടർന്ന് അയ്യപ്പൻകാവ് മുബാറക് എൽ. പി സ്കൂളിലെ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിന സന്ദേശമുയർത്തിക്കൊണ്ടുള്ള സ്കൗട്ട് സംഘമുൾപ്പടെയുള്ള റാലിക്ക് വായനശാല പരിസരത്ത് സ്വീകരണം നൽകി.പായസ വിതരണവും നടത്തി*
 *തുടർന്നു നടന്ന ചടങ്ങിൽ മുബാറക് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ പ്രാർത്ഥനാ ഗാനം ആലപിച്ചു. വായനശാല സെക്രട്ടറി ശ്രീ യൂനുസ് പാണംബ്രോൻ സ്വാഗതം ആശംസിച്ച യോഗത്തിൽ, പ്രസിഡന്റ് ശ്രീ. സലാം. പി അധ്യക്ഷത വഹിക്കുകയും, മുഴക്കുന്ന് പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ മെമ്പർ ശ്രീമതി. ഷഫീന മുഹമ്മദ്‌ ഉത്ഘാടനം ചെയ്യുകയും ചെയ്തു. മുബാറക് എൽ. പി. സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി. സോളി ടീച്ചർ, PTA പ്രസിഡന്റ് ശ്രീ. ശിഹാബ്. CH, നസീർ ചാത്തോത്ത്, അസീസ്. BK, മുഹമ്മദ്‌. AP നിസാർ. കെ എന്നിവർ സംസാരിച്ചു. മെഹ്‌റൂഫ്. സി നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha