മാലിന്യ മുക്ത നവകേരളം പദ്ധതികളുടെ ഭാഗമായി ഹരിത കേരളം മിഷൻ നടപ്പിലാക്കി വരുന്ന ഓർമ്മ മരം നടൽ പരിപാടി ഇരിട്ടി നഗരസഭയിൽ നടന്നു .

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഓർമ്മ മരം നടൽ 
ഇരിട്ടി: മാലിന്യ മുക്ത നവകേരളം പദ്ധതികളുടെ ഭാഗമായി ഹരിത കേരളം മിഷൻ നടപ്പിലാക്കി വരുന്ന ഓർമ്മ മരം നടൽ പരിപാടി നഗരസഭയിൽ നടന്നു . പുന്നാട് വയോമിത്രത്തിൽ ഇരിട്ടി നഗരസഭയുടെ പ്രഥമ കൗൺസിലിലെ അംഗമായിരുന്ന അന്തരിച്ച മുഹമ്മദ് മുജീബിൻ്റെ സ്മരണയ്ക്കായി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലതയും സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷും ചേർന്ന് കുറ്റ്യാട്ടൂർ മാവ് നട്ട് ഉദ്‌ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ കൗൺസിലർ മാരായ സമീർ പുന്നാട്, ഇന്ദുമതി, പി.രഘു, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ എന്നിവർ സംസാരിച്ചു. 
മീത്തലെപുന്നാട് യു.പി. സ്ക്കൂൾ മാനേജറായിരുന്ന കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ സ്മരണയ്ക്കായി കൗൺസിലർമാരായ എ.കെ. ഷൈജുവും സി.കെ. അനിതയും ചേർന്ന് ഫലവൃക്ഷം നട്ടു. പ്രഥമാധ്യാപിക സി.കെ. അനിത, അധ്യാപകരായ അരുൺ, വിജിഷ് മാനേജ്മെൻ്റ് പ്രതിനിധി വിശ്വനാഥൻ എന്നിവരുംപങ്കെടുത്തു. 
 അകാലത്തിൽ പൊലിഞ്ഞു പോയ എടക്കാനത്തെ ജവാൻ ദിപിൻ്റെ സ്മരണയ്ക്കായി എടക്കാനം എൽ.പി.സ്ക്കൂൾ പരിസരത്ത് കൗൺസിലർ കെ.മുരളിധരനും കിഴൂർ ചാവശ്ശേരി പഞ്ചായത്ത് പ്രഥമ പ്രസിഡണ്ട് എ.കെ. അബ്ദുൾ റഹ്മാൻ്റെ സ്മരണയ്ക്കായി ഉളിയിൽ ഗവ:യു .പി .സ്ക്കൂളിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.രവിന്ദ്രനും കൗൺസിലർ മാരായ ഷെരിഫയും അബ്ദുൾ ഖാദർ കോമ്പിലും ചേർന്നും വൃക്ഷതൈ നാട്ടു. വട്ടക്കയം എൽ.പി.സ്ക്കൂളിൽ നീലകണ്ഠൻ മാസ്റ്ററുടെ സ്മരണയ്ക്കായി നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാനും ചാവശ്ശേരി ഹൈസ്ക്കൂളിൽ മുൻ ഹെഡ്മിസ്ട്രസ്സ് ഇന്ദിര ടിച്ചറുടെ സ്മരണയ്ക്കായി ചെയർപേഴ്സൺ കെ.ശ്രിലതലയും, മുൻ പ്രസിഡണ്ട് കെ.കെ.ഗോവിന്ദൻ വൈദ്യരുടെ സ്മരണയ്ക്കായി ചാവശ്ശേരി ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആരോഗ്യകാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ കെ.സോയയും കൗൺസിലർ വി.ശശിയും ചേർന്ന് മാവ് നട്ടു. പരിപാടികളിൽ കൗൺസിലർ സി.ബിന്ദു, ഹയർ സെക്കൻട്രി പ്രിൻസിപ്പൽ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha