ഇരിക്കൂർ..ഇരിക്കൂറിലെ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യം പരിഗണിച്ച് മിനി സിവിൽ സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള മീഡിയ പേഴ്സൺ സ് യൂണിയൻ (കെ.എം.പി.യു) ഇരിട്ടി മേഖല കമ്മറ്റി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. നിലവിൽ പല സർക്കാർ ഓഫീസുകളും പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട് ഇത് പരിഹരിക്കാനാണ് മിനി സിവിൽ സ്റ്റേഷൻ്റെ ആവശ്യം.കമാലിയ മദ്രസയു.പി.സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ഹെഡ്മാസ്റ്റർ പി.അയ്യൂബ് ഉദ്ഘാടനം ചെയ്തു.സുവീഷ് ബാബു അധ്യക്ഷനായി. മടവൂർ അബ്ദുൽ ഖാദർ ,ഷൈൻ ടോം, ,വിജീഷ് കുട്ടിപ്പറമ്പിൽ,റഷീദ് കെ.ആർ.സി.കുട്ടാവ് പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു