മേക്കുന്ന് കണ്ടോത്ത് ക്ഷേത്രത്തിൽ നിന്നും ഏപ്രിൽ 30ന് ഭണ്ഡാരങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതിയെ ചൊക്ലി പോലീസ് അറസ്റ്റു ചെയ്തു.കോട്ടയം സ്വദേശി ഏ.കെ.രതീഷ് (42)നെയാണ് സി ഐ.ഷാജു അറസ്റ്റു ചെയ്തത്. രണ്ട് ഭണ്ഡാരങ്ങൾ കവർച്ച ചെയ്യുകയും, ഒരു ഭണ്ഡാരം എടുത്ത് കൊണ്ടു പോകുകയും ചെയ്ത കേസിൽ അന്വേഷണം നടന്നു കൊണ്ടിരിക്കെ, ഇന്നലെ പുലർച്ചെ പള്ളൂർ പോലീസ് രതീഷിനെ ദുരൂഹ സാഹചര്യത്തിൽ കാണുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിലാണ് ക്ഷേത്ര കവർച്ച പുറത്തു വന്നത്.ഉടൻ ചൊക്ലി പോലീസിന് കൈമാറുകയായിരുന്നു.തലശേരി കോടതി റിമാൻഡ് ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു