വാട്സാപ്പില്‍ പുതിയ തട്ടിപ്പ്, ഇത്തവണ സൂക്ഷിക്കേണ്ടത് യു.എസ് കോഡിലുള്ള നമ്പറുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വാട്സാപ്പ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി രാജ്യാന്തര നമ്പറുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള സ്പാം കോള്‍ തട്ടിപ്പ് പുതിയ രൂപത്തില്‍ വീണ്ടും സജീവമാകുന്നു. രണ്ട് മാസം മുൻപ് വരെ രാജ്യാന്തര നമ്പറുകളില്‍നിന്നുള്ള സ്പാം കോളുകള്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയിരുന്നു. ഏതാണ്ട് ഇതിന് സമാനമായ തട്ടിപ്പാണ് ഇപ്പോള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അ‌മേരിക്കൻ കോഡുകളുള്ള നമ്പറുകളില്‍നിന്നാണ് കോളുകളും മെസേജുകളും എത്തുന്നത് എന്നതാണ് ഇത്തവണത്തെ വ്യത്യാസം. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഈ നമ്പറുകളില്‍നിന്ന് വിളിക്കുന്ന ആളുകള്‍ സംസാരിക്കുന്നതെന്ന് IANS റിപ്പോര്‍ട്ട് ചെയ്യുന്നു. ''ഈ മെസേജ് കണ്ടാല്‍ ഉടൻ എനിക്ക് മറുപടി നല്‍കുക, നന്ദി'' തുടങ്ങിയ രീതിയിലുള്ള സന്ദേശങ്ങളും ആളുകള്‍ക്ക് എത്തുന്നുണ്ട്. തന്റെ മേലധികാരിയാണ് എന്ന് ആളുകളെ വിശ്വസിപ്പിക്കുന്ന വിധത്തില്‍ ജോലിക്കാര്‍ക്കാണ് ഇത്തരം മെസേജുകള്‍ എത്തുന്നത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായിട്ടുള്ള കാര്യം.

ജോര്‍ജിയയിലെ അറ്റ്‌ലാന്റയുടെ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോയുടെ +1 (773) എന്നീ കോഡുകളുള്ള അമേരിക്കൻ നമ്പറുകളില്‍ നിന്നാണ് വ്യാജ കോളുകളും മെസേജുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അ‌ടുത്തിടെ ഇന്ത്യയല്‍ അ‌നുഭവപ്പെട്ട സ്പാം കോള്‍ സ്കാമിന്റെ മറ്റൊരു പതിപ്പാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ഈ നമ്പറുകളില്‍നിന്ന് സ്പാം കോളുകള്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും ഓണ്‍ലൈൻ തട്ടിപ്പുകളുടെ വിളനിലമായ ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കളും ഇത്തരം രാജ്യാന്തര നമ്പറുകളില്‍നിന്നുള്ള കോളുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

 രാജ്യാന്തര നമ്പറുകളില്‍നിന്നുള്ള കോളുകള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം ഇപ്പോഴും പ്രസക്തമാണ് എന്ന് ഈ വാട്സാപ്പ് സ്പാം കോള്‍ തട്ടിപ്പ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം വ്യാജ നമ്പറുകളില്‍നിന്നുള്ള സ്പാം കോളുകള്‍ ആളുകളുടെ അ‌ക്കൗണ്ടിലെ പണം മോഷ്ടിക്കുകയോ, സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുകയോ, വില്‍ക്കുകയോ ചെയ്യുന്നതിലേക്ക് നയിക്കുന്നു. അ‌ജ്ഞാത നമ്പറുകളില്‍നിന്നുള്ള കോളുകളും മെസേജുകളും കൈകാര്യം ചെയ്യുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍, പ്രത്യേകിച്ച്‌ വാട്സാപ്പ് ഉപയോക്താക്കള്‍ ഏറെ ജാഗ്രത പുലര്‍ത്തണം. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഇന്ത്യയില്‍ ഏകദേശം 500 ദശലക്ഷത്തിലധികം ആളുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. ഉപയോക്താക്കളുടെ ഈ ബാഹുല്യം തട്ടിപ്പുകാര്‍ക്ക് ചാകരയാകാറുണ്ട്.

തട്ടിപ്പിലേക്ക് നയിക്കുന്ന വ്യാജ ലിങ്കുകള്‍ വാട്സാപ്പലൂടെ വളരെ വേഗം പ്രചരിപ്പിക്കാനും അ‌തുവഴി ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്താനും തട്ടിപ്പുകാര്‍ക്ക് കഴിയുന്നു. ഇതിന് പുറമേ ആകര്‍ഷകമായ പാര്‍ട്ട്ടൈം/ഫുള്‍ടൈം ജോലി അ‌വസരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളും വാട്സാപ്പില്‍ സജീവമാണ്. അ‌തിനാല്‍ ഉപയോക്താക്കള്‍ ഇവയുടെ അ‌പകടം മനസിലാക്കിക്കൊണ്ടു വേണം വാട്സാപ്പ് കൈകാര്യം ചെയ്യാൻ.

ഇന്ത്യയില്‍ സ്പാം കോള്‍ തട്ടിപ്പുകള്‍ രൂക്ഷമാകുകയും കേന്ദ്ര സര്‍ക്കാര്‍ അ‌ടക്കം വിഷയത്തില്‍ ഇടപെടുകയും ചെയ്തപ്പോള്‍, സ്പാം കോളുകള്‍ തടയാൻ എഐ, മെഷീൻ ലേണിങ് എന്നീ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും എന്ന് വാട്സാപ്പ് പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. തുടര്‍ന്നും നിരവധി പേര്‍ക്ക് സ്പാം കോളുകള്‍ എത്തിയിരുന്നു.

മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), എത്യോപ്യ (+251), വിയറ്റ്‌നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നമ്പറുകളില്‍നിന്നാണ് ഇന്ത്യയിലെ വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് കോളുകള്‍ എത്തിയിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ കോഡുകള്‍ ഉപയോഗിക്കുന്നു എങ്കിലും ഇത് യഥാര്‍ഥത്തില്‍ ആ രാജ്യങ്ങളില്‍നിന്ന് എത്തുന്ന കോളുകള്‍ ആയിരിക്കില്ല എന്നാണ് അ‌ധികൃതരുടെ നിഗമനം.

ഇത്തരം ഓണ്‍ലൈൻ തട്ടിപ്പുകളില്‍ ഇരയാകാതിരിക്കാൻ ഓണ്‍ലൈൻ പണമിടപാടുകളിലും ഉപയോക്താക്കള്‍ ഏറെ ശ്രദ്ധിക്കണം എന്നാണ് അ‌ധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വാട്സാപ്പ് കോള്‍ വഴിയോ സന്ദേശമായോ വാഗ്ദാനങ്ങള്‍ എത്തിയാല്‍ അ‌തില്‍ വീഴരുത്.

പരിചയമില്ലാത്ത ഇൻര്‍നാഷണല്‍ നമ്പറില്‍ നിന്ന് തുടര്‍ച്ചയായി കോളുകള്‍ എത്തുന്നുണ്ടെങ്കില്‍ അ‌തിനോട് പ്രതികരിക്കാതിരിക്കുന്നതിനൊപ്പം ആ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതും നന്നായിരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha