കണ്ണൂർ | ഓണാഘോഷത്തിന്റെ ഭാഗമായി മായം ചേർത്ത ഭക്ഷ്യ വസ്തുക്കൾ കണ്ടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വിഭാഗവും ലഹരി വസ്തുക്കളുടെ കടത്ത് തടയാൻ എക്സൈസും പരിശോധന ശക്തമാക്കി.
ഓണം അവധിക്കാലത്തും പരിശോധനകൾ തുടരുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. അതിർത്തിയിലുള്ള പരിശോധനയും ശക്തിപ്പെടുത്തി. പാൽ, ശർക്കര, പച്ചക്കറികൾ, ഇറച്ചി, മത്സ്യം എന്നിവയെല്ലാം കർശനമായി പരിശോധിക്കുന്നുണ്ട്. ഓണ കച്ചവടം മുന്നിൽക്കണ്ട് അനധികൃതമായി പല കച്ചവടങ്ങളും ആരംഭിച്ചിട്ടുമുണ്ട്.
ജില്ലയിൽ അഞ്ച് ദിവസത്തിനുള്ളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലയിൽ 252 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 121 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 60 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു