സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത്, ശാസ്ത്രമേള തിരുവനന്തപുരത്ത്, കായിക മേള കുന്നംകുളത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം :  സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടത്തും. കായിക മേള തൃശൂർ കുന്നംകുളത്തും നടത്താൻ അധ്യാപക സംഘടനകളുടെ യോഗത്തിൽ ധാരണയായി. സ്‌കൂൾ മേളകൾക്കുള്ള അധ്യാപക സംഘടനകളുടെ ചുമതലയും നിശ്ചയിച്ചു. സ്‌പെഷ്യൽ സ്‌കൂൾമേള എറണാകുളത്തും ശാസ്‌ത്രമേള തിരുവനന്തപുരത്തും സംഘടിപ്പിക്കും. ടി.ടി.ഐ കലോത്സവം പാലക്കാട്ടായിരിക്കും.

സ്‌കൂൾ, ഉപജില്ലാ മേളകൾ ഒക്ടോബറിനകവും ജില്ലാ മേളകൾ ഡിസംബർ ആദ്യ വാരത്തിനകവും പൂർത്തിയാക്കണം. സംസ്ഥാനതല മേളകൾക്ക്‌ സ്‌കൂൾ വിദ്യാഭ്യാസ കലണ്ടറിൽ നിന്ന്‌ നേരിയ മാറ്റമുണ്ടാകും. തീയതികളും വിശദാംശങ്ങളും പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പിന്നീട്‌ പ്രഖ്യാപിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha