സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. സുന്ദരേശനും സംഘവും സഞ്ചരിച്ച കാര്‍ പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സുന്ദരേശന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകന്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർ പരിക്കുകളോടെ ഗുണ്ടൽപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരുവിലുള്ള മകന്റെ അടുത്തേക്ക് പോവുകയായിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു