കാക്കയങ്ങാട് : മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. പ്രതിയെ പോലീസ് രക്ഷപ്പെടുത്തിയതാണെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ വിഷു ദിനത്തിൽ സി.പി.എം പ്രവർത്തകൻ കെ. പവിത്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ അനിൽ തൂണേരിയെയാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. എന്നാൽ, സ്റ്റേഷനിൽ എത്തിയ പ്രതി പോലീസിൻ്റെ കയ്യിൽ നിന്ന് ചാടി രക്ഷപ്പെട്ടുവെന്ന് സി.പി.എം ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാത്രി പത്ത് മണിയോടെ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു