സാങ്കേതികയിൽ ഊന്നി കൊണ്ടുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്ന് പ്രസക്തിയേറുകയാണെന്ന് കെ.പി.മോഹനൻ എംഎൽഎ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ്: സാങ്കേതികയിൽ ഊന്നി കൊണ്ടുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്ന് പ്രസക്തിയേറുകയാണെന്ന് കെ.പി.മോഹനൻ എംഎൽഎ.സാങ്കേതിക വിദ്യ ഇന്ന് അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അതിൻ്റെ സാധ്യതകൾ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിർമലഗിരി കോളജ് കമ്പ്യൂട്ടർ ട്രെയിനിംഗ് സെൻ്ററിൻ്റെ മുപ്പത്തിമൂന്നാം വാർഷികാഘോഷവും അലുമ്നി മീറ്റും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ.പി.മോഹനൻ എംഎൽഎ.
പഠിച്ചു മുന്നേറുന്നതിനോടൊപ്പം സമൂഹത്തെ കുറിച്ച് കൂടി വിദ്യാർഥികൾ ബോധവാൻമാരാകണം. സമൂഹത്തിൽ ലഹരി ഉപയോഗിക്കുന്നവർ ഏറിവരികയാണ്. ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം സമൂഹത്തിനും നമ്മൾ കരുതൽ നൽകേണ്ടിയിരിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.
    കമ്പ്യൂട്ടറുകളുടെ ഉപയോഗം അത്രയേറെ പ്രചാരത്തിൽ വന്നു തുടങ്ങിയിട്ടില്ലാത്ത കാലത്താണ് ഫാ.ജോൺ ജോർജ് വടക്കും മൂലയുടെ കൂട്ടായ്മയിൽ നിർമലഗിരി കോളജിൽ കമ്പ്യൂട്ടർ സെൻ്റർ ആരംഭിച്ചതെന്നും അതിൽ പിന്നീട് കാലത്തിൻ്റെ ആവശ്യകതയായി ഈ സ്ഥാപനം വളർന്ന് പന്തലിച്ചിരിക്കുകയാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് കോളജ് മാനേജർ റവ.ഫാ.ആൻ്റണി മുതുകുന്നേൽ പറഞ്ഞു.നിർമലഗിരി കോളജിന് നാക് അക്രഡിറ്റേഷനിൽ ഫുൾ എപ്ലസ്, പ്ലസ് നേടാനും കമ്പ്യൂട്ടർ സെൻ്ററിൻ്റെ പ്രവർത്തന മികവ് സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ.ടി.കെ. സെബാസ്റ്റ്യൻ, പൂർവ വിദ്യാർഥികളായ ശിഹാബ് പട്ടേരി, കെ.വാഹിദ് എന്നിവർ പ്രസംഗിച്ചു.കമ്പ്യൂട്ടർ സെൻ്റർ അഡ്മിനിസ്ട്രേറ്റർ സിറിയക് കെ.ജോസ് സ്വാഗതവും സ്റ്റാഫ് എം.സുനീഷ് നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha