മട്ടന്നൂർ∙ ചാവശേരിയിൽ സ്കൂളിലേക്ക് പോകുകയായിരുന്ന പതിനൊന്നുകാരിയെ വായ പൊത്തി പിടിച്ച് വലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ രാവിലെ 9 ഓടെ ചാവശേരി സബ് സ്റ്റേഷന് സമീപത്തുള്ള സ്റ്റേഡിയം പരിസരത്ത് വച്ചായിരുന്നു സംഭവം. വിദ്യാർഥിനിയുടെ പരാതി പ്രകാരം മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒറ്റയ്ക്ക് സ്കൂളിലേക്ക് വരുന്നതിനിടെ ഷർട്ടും പാന്റും ധരിച്ചെത്തിയ ഒരാൾ വായ പൊത്തി പിടിച്ച് പിന്നിലേക്ക് വലിച്ചെന്ന് പരാതിയിൽ പറയുന്നു.മറ്റു വിദ്യാർഥികളെ കണ്ടതിനെ തുടർന്നു അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ വീട്ടിലേക്ക് പോയ കുട്ടി രക്ഷിതാക്കളോട് വിവരം അറിയിച്ചു. തുടർന്ന് സ്കൂളിലും അറിയിച്ചു. ശേഷം പൊലീസിൽ പരാതി നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു