കോളയാട് : ഇന്ത്യയെ മതരാഷ്ട്രമാക്കരുതെന്നാവശ്യപെട്ട് ഡി.വൈ.എ.ഫ്.ഐ ആഗസ്ത് 15ന് പേരാവൂരിൽ നടത്തുന്ന "സെക്കുലർ സ്ട്രീറ്റി'ന്റെ പ്രചരണാർത്ഥമുള്ള തെക്കൻമേഖല ജാഥക്ക് കോളയാടിൽ തുടക്കം.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ജാഥാ ക്യാപ്റ്റൻ അഡ്വ. സരിൻ ശശിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് സെക്രട്ടറി ടി. രഗിലാഷ് അധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ, ജാഥ വൈസ് ക്യാപ്റ്റൻ കെ. ഷിബിന, ജാഥാ മാനേജർ പി.എം. അഖിൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം.എസ്. അമൽ, എ.നിത്യ, പി.രതീഷ് തുടങ്ങിയവർ സംസാരിച്ചു.
ആഗസ്റ്റ് ഒന്ന് മുതൽ ആറ് വരെ നടക്കുന്ന തെക്കൻ മേഖല ജാഥക്ക് പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ചൊവ്വാഴ്ച വൈകിട്ട് ആറിന് കാക്കയങ്ങാടിൽ ജാഥ സമാപിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു