കണ്ണൂർ: തെയ്യം എന്ന അനുഷ്ഠാന കർമ്മത്തെ വികലമായും വികൃതമായും പൊതുവേദികളിലും സാംസ്കാരിക പരിപാടികളിലും അവതരിപ്പിക്കുന്നത് നിർത്തണമെന്ന് സംസ്ഥാന മലയൻ സമുദായോദ്ധാരണ സംഘം സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു,
കോലധാരികളെയും ക്ഷേത്രേശന്മാരെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും അപഹേളിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ട്, ഇതിന് ചില രാഷ്ട്രിയ പാർട്ടികൾ പിന്തുണ നൽകുന്നത് പ്രതിഷേധാർഹമാണ്. നേരത്തെ ഉത്തര കേരളത്തിൽ മാത്രം പ്രവർത്തിച്ച സംഘടന സംസ്ഥാന തലത്തിൽ വ്യാപിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു
അവശതയിലും അവഗണനയിലും കഴിയുന്ന കോലധാരികളായ
സമുദായ അംഗങ്ങൾ ഭൂരിഭാഗവും നിർധനരാണ്,അതിനാൽ 50 വയസ് കഴിഞ്ഞ മുഴുവൻ കോലധാരികൾക്കും പെൻഷൻ അനുവദിക്കണമെന്നും തെയ്യം കോലധാരികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും കോലധാരി ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് ഇ.എസ്.ഐ ആനുകൂല്യം നടപ്പിലാക്കമെന്നും ഭാരവാഹികൾ കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു,
സംസ്ഥാന പ്രസിഡന്റ് എം.കൃഷ്ണൻ പണിക്കർ, അനീഷ് പണിക്കർ, പവിത്രൻ പള്ളിക്കുന്ന് ,സി.പി. പ്രകാശൻ, പി. കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു