സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 25 മുതലാണ് ഓണം അവധി. സെപ്റ്റംബര്‍ 3 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് സൗജന്യ അരി വിതരണം ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥിക്ക് 5 കിലോ അരിയാണ് ലഭിക്കുക. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍ നിന്നാണ് വിതരണം ചെയ്യുക. ഓഗസ്റ്റ് 24-നകം വിതരണം പൂര്‍ത്തിയാക്കുന്നതാണ്. 29.5 ലക്ഷം കുട്ടികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു